Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ അറസ്റ്റു ചെയ്തു

ഗസ്സ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ നാല് ഫലസ്തീന്‍ പൗരന്‍മാര്‍ കൂടി കൊല്ലപ്പെട്ടു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാറിലെത്തിയയാള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം.

റാമല്ല നഗരത്തെ മിലിട്ടറി സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രായേലി സൈന്യത്തിനും പൗരന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാരോപിച്ചായിരുന്നു സൈന്യത്തിന്റെ ആക്രമണം. ജറുസലേം നഗരത്തില്‍ സൈനിക നടപടി ശക്തമാക്കിയ ഇസ്രായേല്‍, അല്‍ അഖ്‌സ പള്ളിയിലേക്ക് പ്രഭാത നമസ്‌കാരത്തിന് പോകുന്നവരെ തടയുകയും ചെയ്തു.

അതേസമയം, വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തിയ റെയ്ഡില്‍ 40ാളം പേരെ അറസ്റ്റു ചെയ്തു. ഹമാസ് പ്രവര്‍ത്തകരെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്തവരില്‍ ആറു വയസ്സുകാരനുമുണ്ട്.

Related Articles