Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിംകളുടെ പങ്ക് ഞങ്ങള്‍ ആഘോഷിക്കും: അസദുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിംകളുടെ പങ്ക് ഞങ്ങള്‍ ആഘോഷിക്കുമെന്ന് എ.ഐ.എം.ഐ.എം നേതാവും എ.പിയുമായ അസദുദ്ദീന്‍ ഉവൈസി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി എന്നാല്‍ മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യാത്ത മുസ്ലിം സമരസേനാനികളെ ഓരോന്നായി പരിചയപ്പെടുത്തുകയാണെന്നാണ് ഉവൈസി ട്വിറ്ററില്‍ കുറിച്ചത്.

‘ഇതുവരെ നമ്മള്‍ ഹൈദരാബാദ്, മേവാത്ത്, മലേഗാവ്, ഭോപ്പാല്‍, റാഞ്ചി എന്നിവിടങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെയാണ് കണ്ടത്. ഇന്ന് നമ്മള്‍ സമീന്ദര്‍മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരെ കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ബംഗാളിലെ ‘തിത്മിര്‍’ നെയാണ് പരിചയപ്പെടുത്തുന്നത്.’ ഉവൈസി ട്വീറ്റ് ചെയ്തു. തിത്മീറിന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിത്മീര്‍ എന്ന് വിളിക്കപ്പെടുന്ന സയ്യിദ് മീര്‍ നിസാര്‍ ബംഗാളിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയും ജന്മികള്‍ക്കെതിരെ കര്‍ഷക സമരത്തിലൂടെ മുസ്ലിം ദേശീയത ബോധം വികസിപ്പിച്ചെടുക്കുകയും ചെയ്ത നേതാവാണ്.

‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ വിപുലമായി ആഘോഷിക്കുന്നുണ്ട്.

Related Articles