Current Date

Search
Close this search box.
Search
Close this search box.

യാത്രക്കാരുടെ വിവരങ്ങള്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം: വെല്‍ഫെയര്‍ കേരള കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കി ലിസ്റ്റ് എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു.ഗര്‍ഭിണികള്‍, അടിയന്തര ചികിത്സാ പ്രാധാന്യമുള്ള രോഗികള്‍, പ്രായം ചെന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ അറിയിച്ചിരുന്നു.എന്നാല്‍ വന്ദേ ഭാരത് മിഷന്റെ ഒന്നാം ഘട്ടത്തില്‍ യാത്രക്കാരെ തെരഞ്ഞെടുത്ത രീതിയിലും അതിന്റെ നടപടിക്രമങ്ങളിലും വ്യാപകമായ പരാതികളാണ് ഉയര്‍ന്നിരുന്നത്.

കഴിഞ്ഞ ദിവസവും അര്‍ഹാരായവര്‍ക്ക് യാത്ര നിഷേധിച്ചതായ പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു . ഗര്‍ഭിണികള്‍,അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍,പ്രായം ചെന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയോടെ ലിസ്റ്റ് തയ്യാറാക്കി യാത്രക്കാരുടെ പേര് വിവരങ്ങള്‍ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും എംബസ്സി നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും വെല്‍ഫെയര്‍ കേരള കുവൈറ്റ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles