Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ സുരക്ഷിത മേഖല യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് വിട്ടയക്കും: ഉര്‍ദുഗാന്‍

അങ്കാറ:സിറിയയില്‍ സേഫ് സോണ്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുര്‍ക്കിയിലുള്ള അഭയാര്‍ത്ഥികളെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. ‘ഈ ഭാരം ഞങ്ങള്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഞങ്ങളുടെ ഗേറ്റുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരാകും.

ഇക്കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ ഞങ്ങള്‍ക്ക് ലഭിച്ചില്ല. 2016ല്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ആറ് ബില്യണ്‍ യൂറോ ധനസഹായം നല്‍കാമെന്നും തുര്‍ക്കിയിലുള്ള അഭയാര്‍ത്ഥികള്‍ക്ക് വിസ രഹിത യാത്ര ഒരുക്കാമെന്നും യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തു നിന്നും വാഗ്ദാനം ലഭിച്ചിരുന്നു’വെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയയില്‍ സുരക്ഷിത മേഖല സ്ഥാപിക്കാന്‍ തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ തീവ്രയത്‌നം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.

Related Articles