Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ ഫലസ്തീനൊപ്പമാണ്: അള്‍ജീരിയന്‍ പ്രസിഡന്റ്

അള്‍ജിയേഴ്‌സ്: രാജ്യത്ത് നടക്കാനിരിക്കുന്ന അറബ് ഉച്ചകോടി വിജയകരമായിരിക്കുമെന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൂന്‍. രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമത്തിന് രാഷ്ട്രം സന്നദ്ധമാണെന്ന് തബൂന്‍ വ്യക്തമാക്കി. അറബ് ഉച്ചകോടി 2022 നവംബര്‍ ആദ്യത്തില്‍ നടക്കുമെന്നാണ് കരുതുന്നത്.

അറബ് ലീഗിന്റെ സ്ഥാപാകാംഗമായ സിറിയയുടെ ഉച്ചകോടിയിലെ പങ്കാളിത്തത്തിനായി രാഷ്ട്രം സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്ന് അബ്ദുല്‍ മജീദ് തബൂന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

അറബ് ഉച്ചകോടിക്ക് മുന്നോടിയായി ഫലസ്തീന്‍ വിഭാഗങ്ങളുടെ യോഗം ചേരും. ഈയൊരു ദൗത്യം അള്‍ജീരിയക്ക് സാധ്യമാണ്. ഫലസ്തീനെ പ്രതിനിധീകരിക്കുന്ന വിവിധ വശങ്ങളെന്തായാലും, ഞങ്ങള്‍ ഫലസ്തീനൊപ്പമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles