Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലും സിറിയയിലും കടുത്ത ജലക്ഷാമം

ദമസ്‌കസ്: കടുത്ത ജലക്ഷാമം മൂലം വരള്‍ച്ചയും കുടിവെള്ളത്തിന് ബുദ്ധിമുട്ടിലേക്കും നീങ്ങുകയാണ് സിറിയയും ഇറാഖും. ഇരു രാഷ്ട്രങ്ങളിലുമായി 12 ദശലക്ഷം ആളുകളാണ് കുടിവെള്ളക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. കുടിവെളത്തിന് പുറമെ ഭക്ഷണം, വൈദ്യുതി തുടങ്ങിയവക്കും ഇവര്‍ പ്രയാസമനുഭവിക്കുന്നുണ്ടെന്നും 13 സന്നദ്ധ ഗ്രൂപ്പുകള്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഉയരുന്ന താപനിലയും കുറഞ്ഞ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതും വരള്‍ച്ചയുമാണ് ക്ഷാമത്തിന് പ്രധാന കാരണം. പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളവും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലത്തിനുമെല്ലാം ഇതോടെ ബുദ്ധിമുട്ടിലായി. സിറിയയിലെ നദീജലത്തെ നേരിട്ട് ആശ്രയിക്കുന്ന അഞ്ച് ദശലക്ഷത്തിലധികം ആളുകളെ വര്‍ധിച്ചു വരുന്ന ജലക്ഷാമം നേരിട്ട് ബാധിച്ചു. സിറിയയിലും ഇറാഖിലും ഉടനീളമുള്ള ജലപ്രതിസന്ധി ഉടനടി തന്നെ ഒരു അഭൂതപൂര്‍വമായ ദുരന്തമായി മാറുമെന്നും സംഘടനകള്‍ പറഞ്ഞു.

ഒരു കൂട്ടം അന്താരാഷ്ട്ര സംഘടനകളായ Norwegian Refugee Council, the Danish Refugee Council, CARE, Action Against Hunger, and Mercy Corsp തുടങ്ങിയവര്‍ സമാഹരിച്ച റിപ്പോര്‍ട്ട് ആണ് പുറത്തുവിട്ടത്. 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സിറിയ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

കാലാവസ്ഥയിലെ മാറ്റങ്ങള്‍ മൂലം അണക്കെട്ടുകളില്‍ വെള്ളം തീര്‍ന്നതിനാല്‍ വൈദ്യുതി ഉത്പാദനവും തടസ്സപ്പെട്ടു, ഇത് ആരോഗ്യ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles