Current Date

Search
Close this search box.
Search
Close this search box.

വെള്ളവും ബിസ്‌കറ്റും ഗേറ്റിലേക്ക് എറിഞ്ഞു നല്‍കുന്നു;ആഗ്ര ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദുരിതം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ക്വാറന്റൈനില്‍ പാര്‍പ്പിച്ചവരോട് കടുത്ത അനീതിയാണ് അധികൃതര്‍ കാട്ടുന്നത്. ഇത് വെളിവാക്കുന്ന ഒരു വീഡിയോ കഴഇഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആഗ്രയിലെ ഹിന്ദുസ്ഥാന്‍ കോളേജില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാന ഭക്ഷണവും വെള്ളവും വളന്റിയര്‍മാര്‍ ഗേറ്റിന് സമീപത്തേക്ക് വലിച്ചെറിഞ്ഞ് നല്‍കുകയും അടച്ചിട്ട ഗേറ്റിന് മറുവശത്ത് നിന്നും അവ ശേഖരിക്കാനായി തിക്കും തിരക്കും കൂട്ടുന്നതാണ് വീഡിയോവിലുള്ളത്.

ആഗ്രയിലെ ജില്ല ഭരണകൂടത്തിന് കീഴില്‍ നടത്തുന്ന കോവിഡ് നിരീക്ഷണ കേന്ദ്രമാണിത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോ ഷൂട്ട് ചെയ്തത് ഒരു സ്ത്രീയാണ്. തന്നെ ചെക്കപ്പ് നടത്താനായി ഇങ്ങോട്ട് കൊണ്ടുവന്നതാണെന്നാണ് യുവതി വീഡിയോവില്‍ പറയുന്നത്. സുരക്ഷ വസ്ത്രങ്ങളും മാസ്‌കും കൈയുറയും ധരിച്ച ഒരാള്‍ ഗേറ്റിന് സമീപത്ത് വെള്ളക്കുപ്പികളുടെ പാക്കറ്റും ബിസ്‌കറ്റുകളുടെ പാക്കറ്റും വെച്ചുകൊടുക്കുകയാണ്. ഗേറ്റിന് അപ്പുറത്ത് നിന്നും ആളുകള്‍ ഇവ എടുക്കാന്‍ വേണ്ടി പ്രയാസപ്പെടുന്നതും വീഡിയോവില്‍ കാണാം. യു.പി ഭരണകൂടം ക്വാറന്റൈനില്‍ തുടരുന്നവരോട് കാണിക്കുന്ന ക്രൂരതയാണിതെന്ന വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രശ്‌നം പരിഹരിച്ചെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.

Related Articles