Current Date

Search
Close this search box.
Search
Close this search box.

ഷിറീന്‍ ആബൂ ആഖിലക്ക് നീതി തേടി വാഷിങ്ടണ്‍ പോസ്റ്റ് പത്രം

വാഷിങ്ടണ്‍: ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ ആഖിലക്ക് നീതി തേടി വാഷിങ്ടണ്‍ പോസ്റ്റ് പത്രം. മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള കമ്മിറ്റിയുമായി ചേര്‍ന്ന് വാഷിങ്ടണ്‍ പോസ്റ്റ് ബുധനാഴ്ചയിലെ ലക്കത്തില്‍ ഷിറീന്‍ അബൂ ആഖിലയുടെ മുഴു പേജ് ചിത്രം പ്രസിദ്ധീകരിച്ചു. #JusticeForShireen എന്ന തലക്കെട്ടോടെയൊണ് ഷിറീന്റെ ചിത്രം പത്രം പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യംവെച്ചുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ഇടപെടലിന്റെ അസ്വസ്ഥാജനകമായ ഉദാഹരണമാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍, അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ ആഖിലയെന്ന് പത്രം കുറിച്ചു.

ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ഇസ്രായേല്‍ ഭരണകൂടം വിസമ്മതിച്ചതായി പത്രം ചൂണ്ടിക്കാണിച്ചു. അന്വേഷണം നടത്താനും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും യു.എസിനും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും പത്രം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles