Current Date

Search
Close this search box.
Search
Close this search box.

ഹൊദൈദയില്‍ നിന്ന് യുദ്ധ മുന്നണികള്‍ പിന്‍വാങ്ങാന്‍ ധാരണയിലെത്തി: യു.എന്‍

സന്‍ആ: യെമനിലെ യുദ്ധ കലുഷിത മേഖലയായ ഹൊദൈദയില്‍ യുദ്ധത്തിലേര്‍പ്പെട്ട സഖ്യങ്ങള്‍ പിന്‍വലിയാന്‍ തീരുമാനിച്ചതായി യു.എന്‍ അറിയിച്ചു. യു.എന്നിന്റെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകളുടെ ഫലമായാണ് പിന്‍വലിയാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധ മുന്നണിയിലെ പ്രധാന വിഭാഗമായ ഹൂതി വിമതരും യമന്‍ ഭരണകൂടത്തിന് അനുകൂലമായ സൗദിയുടെ പിന്തുണയുള്ള സൈന്യവുമാണ് ആദ്യഘട്ടമായി ഒത്തുതീര്‍പ്പിന് തയാറായത്. കരാറിന്റെ ഭാഗമായി ഇരു വിഭാഗങ്ങളും ഞായറാഴ്ച ഹൊദൈദയില്‍ നിന്നും പിന്‍വലിയാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. യു.എന്‍ ഔദ്യോഗിക വക്താവിനെ ഉദ്ധഝരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. യെമനിലെ പടിഞ്ഞാറന്‍ തുറമുഖ നഗരമായ ഹൊദൈദയില്‍ കഴിഞ്ഞ ഏറെ നാളുകളായി രൂക്ഷമായ സംഘര്‍ഷമാണ് അരങ്ങേറുന്നത്.

 

Related Articles