Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായുള്ള യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കും: മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: ഇറാനുമായി യുദ്ധത്തിലേര്‍പ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഞായറാഴ്ച സൗദിയിലെ ഒരു ചാനല്‍ പുറത്തുവിട്ട് അദ്ദേഹത്തിന്റെ അഭിമുഖത്തിലാണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ഇറാനുമായുള്ള ഏതൊരു സൈനിക സംഘട്ടനങ്ങളും ആഗോള സാമ്പത്തിക ക്രമത്തെ ബാധിക്കും.

സായുധ സംഘട്ടനമുണ്ടായാല്‍ ക്രൂഡ് ഓയില്‍ വില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയര്‍ന്ന സംഖ്യയിലെത്തും. ലോകത്തെ എണ്ണ വിതരണത്തിന്റെ 30 ശതമാനവും ഈ മേഖലയിലാണ്. 20 ശതമാനം ആഗോള വ്യാപാരത്തിന്റെ കടത്തുമാര്‍ഗവ്വും ലോക ജി.ഡി.പിയുടെ 4 ശതമാനവും പ്രതിനീധികരിക്കുന്നത് ഈ മേഖലകളെയാണെന്നും എം.ബി.എസ് പറഞ്ഞു.

Related Articles