Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ദേശീയത ഇന്ത്യയുടെ ഉയര്‍ച്ചക്ക് ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം

ന്യൂയോര്‍ക്ക്: ഹിന്ദുത്വ ദേശീയത ഇന്ത്യയുടെ ഉയര്‍ച്ചക്ക് ഭീഷണിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം. രാഷ്ട്രങ്ങളുടെ വ്യാപാര, നയതന്ത്ര പങ്കാളികളുടെ മതത്തെ ഭരണകക്ഷിയിലെ വക്താക്കള്‍ നിന്ദിക്കുന്നത് ‘ഭൗമരാഷ്ട്രീയ’ യുക്തിയല്ലെന്ന് സദാനന്ദ് ദൂം വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. മുന്‍നിര ആഗോള ശക്തിയായ ഇന്ത്യ മാറുന്നതിന് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയം തടസ്സമാകുമോ എന്ന ചോദ്യം സദാനന്ദ് ദൂം ലേഖനത്തില്‍ ഉയര്‍ത്തുന്നുണ്ട്.

ബി.ജെ.പിയുടെ വര്‍ധിച്ചുവരുന്ന തീവ്ര ഹിന്ദുത്വ ദേശീയത രാജ്യത്ത് മതവിദ്വേഷം വളര്‍ത്തുകയും, ഇപ്പോള്‍ അത് ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറമുള്ള ബന്ധങ്ങളില്‍ സങ്കീര്‍ണത സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി വക്താക്കള്‍ അടുത്തിടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സദാനന്ദ് ദൂം ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച കുവൈത്തും ഇറാനും ഖത്തറും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയതോടെ ബി.ജെ.പി വക്താക്കളുടെ പ്രവാചക നിന്ദ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായി. ‘ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക’, ‘പ്രവാചക നിന്ദ അവസാനിപ്പിക്കുക’ എന്നീ ഹാഷ്ടാഗുകള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ബഹ്‌റൈനിലെയും സൗദിയിലെയും വ്യാപാര കേന്ദ്രങ്ങളിലെ അലമാരയില്‍ നിന്ന് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങി. ബി.ജെ.പി വക്താക്കളുടെ അശ്ലീലതയും പരുഷതയും ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിംകള്‍ക്കെതിരായ യുദ്ധത്തിന് സമാനമാണെന്ന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി പ്രഖ്യാപിച്ചു. ഇസ്‌ലാമിക ലോകത്തിന്റെ എതിര്‍പ്പ് താങ്ങാന്‍ കഴിയില്ലെന്ന കയ്‌പ്പേറിയ യാഥാര്‍ഥ്യം ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് സദാനന്ദ് ദൂം ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കി. വിദേശത്തുള്ള മൂന്നില്‍ രണ്ട് പൗരന്മാരും (13.6 ദശലക്ഷത്തില്‍ 8.9 ദശലക്ഷം പേര്‍) ആറ് ജി.സി.സി രാഷ്ട്രങ്ങൡലാണ് പാര്‍ക്കുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles