Current Date

Search
Close this search box.
Search
Close this search box.

വാളയാര്‍ പീഡനം: പോലീസ് ഇടപെടല്‍ അപലപനീയമെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം

കോഴിക്കോട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തെ ആത്മഹത്യാശ്രമമായി ചിത്രീകരിച്ച് തെളിവുകള്‍ അനാസ്ഥയോടെ കൈകാര്യം ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ഉയരുന്ന ലൈംഗികാതിക്രമങ്ങളില്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ മൂലം പ്രതികള്‍ രക്ഷപ്പെടുന്നത് സ്ത്രീ സമൂഹത്തിന് അപമാനമാണ്.

ദലിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത് എന്നിരിക്കെ ആഭ്യന്തര വകുപ്പ് സൂക്ഷ്മമായ അന്വേഷണമായിരുന്നു ഈ വിഷയത്തില്‍ നടത്തേണ്ടിയിരുന്നത്. നിഷ്പക്ഷവും നീതിപൂര്‍വവുമായ ഇടപെടലാണ് വനിതാ കമ്മീഷനില്‍ നിന്നും സ്ത്രീകള്‍ പ്രതീക്ഷിക്കുന്നത്. ചില വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കുന്ന വനിതാ കമ്മീഷന്‍ ചിലയവസരങ്ങളില്‍ ബോധപൂര്‍വമായ മൗനം അവലംബിക്കുകയാണ് ചെയ്യുന്നതെന്നും സെക്രട്ടറിയേറ്റ് അപലപിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് സി.വി. ജമീല, ജനറല്‍ സെക്രട്ടറി പി. റുക്സാന, വൈസ് പ്രസിഡണ്ട് സഫിയ അലി, സെക്രട്ടറി അസൂറ അലി എന്നിവര്‍ സംസാരിച്ചു.

Related Articles