Current Date

Search
Close this search box.
Search
Close this search box.

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

ന്യൂഡല്‍ഹി: സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണങ്ങളെ ശക്തമായി അപലപിച്ച് ക്രൈസ്തവ സംഘടനയായ കത്തോലിക് യൂണിയന്‍ രംഗത്ത്.
ഇന്ത്യയിലെ മതസൗഹാര്‍ദത്തിന്റെ കടലില്‍ അടുത്ത മാസങ്ങളിലായി നിരവധി അഗ്‌നിപര്‍വ്വതങ്ങള്‍ പോലെ പൊട്ടിത്തെറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും യൂണിയന്‍ പറഞ്ഞു.

ഇന്ത്യയിലെ അക്രമാസക്തമായ വിദ്വേഷം ഇപ്പോള്‍ പരിശോധിച്ചില്ലെങ്കില്‍, അത് ദേശീയ സമാധാനത്തിനും നാശത്തിനും കണക്കാക്കാനാകാാത്ത നാശമുണ്ടാക്കുമെന്നും ക്രിസ്ത്യന്‍ ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കി. ഈ പ്രവണത മാറ്റുന്നതിനും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ തടയുന്നതിനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 103 വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ക്രൈസ്തവ സംഘടനയാണ് കത്തോലിക്ക യൂണിയന്‍.

ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുന്ന വിദ്വേഷം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെടുന്നതായും സംഘടനയുടെ ദേശീയ പ്രസിഡന്റ് ലാന്‍സി ഡി കുന്‍ഹ പറഞ്ഞു.

Related Articles