Kerala VoiceNews

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വി.എം മൂസ മൗലവി അന്തരിച്ചു

തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വി.എം മൂസ മൗലവി (87) അന്തരിച്ചു. ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മജിലിസുല്‍ അബ്‌റാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും, വാഴക്കുളം ജാമിഅ ഹസനിയ സ്ഥാപകരില്‍ പ്രമുഖനുമാണ്.

മയ്യിത്ത് ഇന്ന് വൈകീട്ട് നാലു മണിവരെ സ്വവസതിയിലും ശേഷം റഹ്മാനിയ അറബിക് കോളജിലും പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം ഇന്ന് (ബുധന്‍)രാത്രി 8 മണിയ്ക്ക് മജിലിസുല്‍ അബ്‌റാര്‍ റഹ്മാനിയ അറബിക് കോളജ് അങ്കണത്തില്‍ നടക്കും. ഭാര്യ പരേതയായ ഫാത്തിമ, സുബൈദ. മക്കള്‍ വി.എം മുഹമ്മദ് മൗലവി, ശിഹാബുദ്ദീന്‍,അനസ്, തഖിയുദ്ദീന്‍ മൗലവി, മുബാറക്ക്, പരേതയായ സൈനബ, ആയിഷ, ഹസീന, മരുമക്കള്‍: വി.എം മുഹമ്മദ് മൗലവി, ഹാഷിം ആലപ്പുഴ,അബ്ദുള്‍ റഷീദ്, ജസ്‌ന, നജീബ, ബുഷറ.

Facebook Comments
Show More

Related Articles

Close
Close