Current Date

Search
Close this search box.
Search
Close this search box.

വി.എം മൂസ മൗലവി സംഘാടകനായ പണ്ഡിതന്‍: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് വി.എം മൂസ മൗലവിയുടെ മരണത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അനുശോചനം രേഖപ്പെടുത്തി. മികച്ച സംഘാടകനെയും ആഴമുള്ള പണ്ഡിതനെയുമാണ് മൂസ മൗലവിയുടെ മരണത്തോടെ കേരളീയ സമൂഹത്തിന്, വിശിഷ്യ മുസ്ലിം സമുദായത്തിന് നഷ്ടമായത്.

അഭിപ്രായ വ്യത്യാസങ്ങള്‍ക്കും സംഘടനകള്‍ക്കതീതവുമായി മുസ്ലിം സമുദായത്തിന്റെ ഐക്യത്തിനു പ്രാധാന്യം നല്‍കിയ വ്യക്തിത്വമായിരുന്നു മൂസ മൗലവി. എല്ലാ വിഭാഗം ജനങ്ങളുടെയും സര്‍വതോന്‍മുഖമായ പുരോഗതിയില്‍ വലിയ സംഭാവനകളര്‍പ്പിക്കാന്‍ അദേഹത്തിന് സാധിച്ചിരുന്നു. അമീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles