Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി വംശഹത്യ: ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ‘വിഷന്‍ 2026’

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശീയാതിക്രമണത്തിലെ ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് കീഴിലെ വിഷന്‍ 2026. കലാപത്തിനിരയായ മുന്നൂറിലധികം കുടുംബങ്ങള്‍ക്ക് ഇതിനകം തന്നെ തണലായി മാറിയ ഫൗണ്ടേഷന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.

ഡല്‍ഹി റിലീഫ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രൊജക്റ്റ് എന്ന് പേരിട്ട പദ്ധതിയിലൂടെ 193 ഉപജീവനമാര്‍ഗ്ഗ പദ്ധതി, 7000 ഭക്ഷ്യ കിറ്റുകള്‍, 95 ഹൗസിങ് പ്രൊജക്ടുകള്‍, 2100 മെഡിക്കല്‍ ക്യാംപുകള്‍, 18 വ്യവസായ സംരഭങ്ങള്‍, 160 പേര്‍ക്ക് നിയമസഹായം, 115 വിദ്യാഭ്യാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, 60 വിധവ-അനാഥ സഹായം, 1500 ദുരിതാശ്വാസ ക്യാംപുകള്‍ എന്നിവ ഇതിനോടകം വിഷന്‍ 2026 ഡല്‍ഹി കലാപ ബാധിത മേഖലയില്‍ നടപ്പാക്കിയിട്ടുണ്ട്. കലാപകാരികള്‍ തകര്‍ത്ത ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണയായിട്ടാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കലാപകാരികള്‍ തീയിട്ട് നശിപ്പിച്ച 91 വീടുകളും 18 വ്യാപാര സ്ഥാപനങ്ങളും ഇതിനോടകം പുനര്‍നിര്‍മിച്ചു.

മെഡിക്കല്‍ ക്ലിനിക്, തൊഴില്‍ പരിശീലന കേന്ദ്രം, നൈപുണ്യ വികസന പരിപാടികള്‍, വനിതാ ശാക്തീകരണം, സാക്ഷരത പരിപാടി തൊഴില്‍ മാര്‍ഗ നിര്‍ദേശം, കൗണ്‍സിലിങ് എന്നിവ ഉള്‍കൊള്ളിച്ച് ബ്രിജ്പുരിയില്‍ കമ്യൂണിറ്റി സെന്റര്‍ നിര്‍മിക്കും. കലാപത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഇപ്പോഴും സൗജന്യ ചികിത്സ തുടരുന്നുണ്ട്. വിവിധ സന്നദ്ധ-സേവന-ആരോഗ്യ മേഖലയിലെ സംഘടനകളുമായി സഹകരിച്ചാണ് വിഷന്‍ 2026 പദ്ധതികള്‍ നടപ്പിലാക്കുന്നത്.

പോര്‍ട്ടലില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles