Current Date

Search
Close this search box.
Search
Close this search box.

സഞ്ചരിക്കുന്ന ആശുപത്രിയുമായി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ ആശ്വാസം പകരാന്‍ സഞ്ചരിക്കുന്ന ആശുപത്രിയുമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍. വിഷന്‍ 2026 പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന ആശുപത്രി ഒരുക്കിയത്. ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ പരിശോധനകള്‍,ലബോറട്ടറി,പ്രാഥമിക ശ്രുശൂഷ സൗകര്യങ്ങള്‍ തുടങ്ങിയവ സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ സര്‍വിസിന് പുറമേ ആസ്റ്റര്‍ ആശുപത്രികളിലെ പ്രഗല്ഭരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ക്ക് വളന്റിയര്‍മാര്‍ ആധുനിക ചികിത്സകള്‍ നല്‍കുകയും ചെയ്യും. ഹ്യൂമന്‍ വെല്‍ഫെയയര്‍ ഫൗണ്ടേഷന്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച ‘അല്‍ശിഫ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്ക് കീഴിലാണ് പദ്ധതി നടത്തിപ്പ്.

അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രാഥമിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മൊഹല്ല ക്ലിനിക്കുകള്‍, പോളിക്ലിനിക്കുകള്‍ തുടങ്ങിയ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നതാണ് ആസ്റ്റര്‍ വളന്റിയര്‍ മൊബൈല്‍ മെഡിക്കല്‍ സര്‍വിസെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കെജ്രിവാള്‍ പറഞ്ഞു.

സഞ്ചരിക്കുന്ന ആശുപത്രിയുടെ ആദ്യ യൂനിറ്റ് ആഴ്ചകളില്‍ ഒരു ദിവസം ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളിലും ദരിദ്ര മേഖലകളിലും സേവനം ചെയ്യുമെന്ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന വാഹനത്തിന്റെ ഫളാഗ് ഓഫ് ചടങ്ങില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി,വൈസ് ചെയര്‍മാന്‍ മമ്മുണ്ണി മൗലവി,ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ സി.എസ്.ആര്‍ ചുമതലയുള്ള പി.എ ജലീല്‍,അല്‍ശിഫ ഡയറക്ടര്‍ അബ്ദുല്‍ നാസര്‍,സി.ഇ.ഒ പി.കെ നൗഫല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles