Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ വ്യാപക സംഘര്‍ഷം: കര്‍ഫ്യൂ പ്രഖ്യാപിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ കഴിഞ്ഞ ദിവസം ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം അയയുന്നില്ല. വെള്ളിയാഴ്ച ജമ്മുകശ്മീരില്‍ ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് പൊലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൂട്ടമായി തെരുവിലിറങ്ങിയ ജനങ്ങള്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. പാകിസ്താനോട് പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങിയത്. പാകിസ്താന്റെ പതാകകള്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടും ഇവര്‍ പ്രതിഷേധിച്ചു. സമാധാനത്തിന് ആഹ്വാനം ചെയ്ത പൊലിസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ അക്രമാസക്തരായി ഇപ്പോഴും തെരുവില്‍ തുടരുകയാണ്.

ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സമാധാനം ആഹ്വാനം ചെയ്ത് രണ്ട് സൈനിക ട്രൂപ്പ് ഫഌഗ് മാര്‍ച്ച് നടത്തി. മേഖലയില്‍ കനത്ത പൊലിസ് സുരക്ഷയിലാണ്. കൂടുതല്‍ സൈന്യത്തോട് കശ്മീരിലേക്ക് എത്തിച്ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles