Current Date

Search
Close this search box.
Search
Close this search box.

ഷഹീന്‍ ബാഗ്: നിങ്ങളുടെ സമരം സ്വാതന്ത്ര്യ സമരത്തിന് സമാനമെന്ന് സലീം എന്‍ജിനീയര്‍

ന്യൂഡല്‍ഹി: ഒരു മാസത്തിലേറെയായി ഷഹീന്‍ ബാഗ് അടക്കമുള്ള തലസ്ഥാനത്തെ വിവിധി ഇടങ്ങളില്‍ കൊടുംതണുപ്പില്‍ കൈകുഞ്ഞുങ്ങളുമായി സമരം ചെയ്യുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് പിന്തുണയുമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍. കുറൈജി,സീലാംപൂര്‍,കര്‍ദം പുരി എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

”നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കും ഭരണഘടനക്കും എതിരായ ആക്രമണങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് നാം കാണുന്ന ഫാസിസം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചത് 1948 ജനുവരി 30ല്‍ ഗാന്ധി കൊല്ലപ്പെട്ടത് മുതലാണ്. ഇന്ന് രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ ഗാന്ധിയുടെ കൊലപാതകം ആഘോഷിക്കുകയും അദ്ദേഹത്തിന്റെ കൊലയാളികളെ മാലയിട്ട് സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. അവര്‍ എവിടേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് നമുക്ക് മനസ്സിലാകും. നിങള്‍ ചെയ്യുന്ന സരമം ഈ രാജ്യത്തെ ഫാസിസത്തിനെതിരാണ്, അതിനാല്‍ തന്നെ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കായി എല്ലാവിധ പിന്തുണയും പ്രാര്‍ത്ഥനയും സഹകരണവും ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു”- ഷഹീന്‍ ബാഗിലെ സമരക്കാരെ അഭിവാദ്യം ചെയ്ത് സലീം എന്‍ജിനീയര്‍ പറഞ്ഞു.

സ്വാതന്ത്ര്യം നേടുന്നതിന് എല്ലാ പ്രദേശങ്ങളിലെയും വിശ്വാസങ്ങളിലെയും ആളുകള്‍ കൈകോര്‍ത്ത നമ്മുടെ സ്വാതന്ത്ര്യസമരത്തിന് സമാനമാണ് ഇന്നത്തെ സമരങ്ങളും. നിങ്ങളുടെ സമരം വെറുതെയാകില്ലെന്നും സിഎഎയുടെയും എന്‍ആര്‍സിയുടെയും കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കേണ്ടിവരുമെന്നും ഞാന്‍ വീണ്ടും നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്ത് പറയുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles