Current Date

Search
Close this search box.
Search
Close this search box.

വെനസ്വേല: വിഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

കാരക്കസ്: പ്രസിഡന്റിനെതിരെ പ്രക്ഷോഭം തുടരുന്ന വെനസ്വേലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് പൂര്‍ണമായും പുനസ്ഥാപിച്ചു. വൈദ്യുതി ബന്ധം തടസ്സപ്പെട്ടത് ആശുപത്രികളുടെയും സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളെയും ബാധിച്ചു.

രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ 19 എണ്ണത്തെയും പ്രതിസന്ധി ബാധിച്ചിരുന്നു. തലസ്ഥാനമായ കാരക്കസടക്കം രണ്ടു ദിവസം ഇരുട്ടിലായിരുന്നു. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചിരുന്നെങ്കിലും എല്ലായിടത്തും പ്രശ്‌നം പരിഹരിച്ചിരുന്നില്ല. ഇതോടെ ജനം തെരുവിലിറങ്ങി പ്രധാന റോഡുകള്‍ തടസ്സപ്പെടുത്തിയിരുന്നു.

വെനസ്വേലക്ക് സഹായവുമായി ചൈനയും രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോക്കെതിരെ പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വയാദോ രംഗത്തു വരികയും അമേരിക്കയുടെ പിന്തുണയോടെ സ്വയം പ്രസിഡന്റായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വെനസ്വേലയില്‍ പ്രതിസന്ധി രൂക്ഷമായത്.

Related Articles