Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്ക് കൈയേറ്റം: ഇസ്രായേല്‍,യു.എസ് പ്രതിനിധികളെ വിളിച്ചുവരുത്തി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: വെസ്റ്റ് ബാങ്ക് കൈയേറാനുള്ളേ ഇസ്രായേല്‍ നടപടിയില്‍ എതിര്‍പ്പറിയിച്ച് റോമന്‍ കത്തോലിക്ക് ആസ്ഥാനമായ വത്തിക്കാന്‍. വത്തിക്കാനിലെ യു.എസ്,ഇസ്രായേല്‍ അംബാസിഡര്‍മാരെ വിളിച്ചു വരുത്തിയാണ് വത്തിക്കാന്‍ ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ വളരെ അസാധാരണമായ നീക്കമാണ് വത്തിക്കാന്‍ നടത്തിയത്.

വെസ്റ്റ് ബാങ്കിലെ പുണ്യ സ്ഥലങ്ങള്‍ പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നീക്കങ്ങളോടും അതിന് പിന്തുണ നല്‍കുന്ന അമേരിക്കന്‍ നടപടിയെയുമാണ് വത്തിക്കാന്‍ ചോദ്യം ചെയ്തത്. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പീട്രോ പരോളിന്‍ ആണ് ചൊവ്വാഴ്ച ഇരു അംബാസിഡര്‍മാരെയും വിളിച്ചു വരുത്തിയത്. രണ്ട് പേരെയും പരോളിന്‍ വെവ്വേറെ കണ്ട് വിശദമായി സംസാരിച്ചെന്നും സ്‌റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles