Current Date

Search
Close this search box.
Search
Close this search box.

മന്ത്രി വാസവന്‍ താഴത്തങ്ങാടി ഇമാമിനെ സന്ദര്‍ശിച്ചു

പാലാ: പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതിന്റെ വിവാദങ്ങള്‍ക്കിടെ കോട്ടയം താഴത്തങ്ങാടി ഇമാമിനെ സന്ദര്‍ശിച്ച് സഹകരണമന്ത്രി വി.എന്‍ വാസവന്‍. വെള്ളിയാഴ്ചയാണ് താഴത്തങ്ങാടി ഇമാം ശംസുദ്ദീന്‍ മന്നാനിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് അറിയിച്ച് നേരത്തെ ഇമാം രംഗത്തെത്തിയിരുന്നു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയില്‍ സാബു കോശി ചെറിയാനുമായി നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലും ഇരുവരും പാലാ ബിഷപ്പിന്റെ പ്രസ്താവനയെ എതിര്‍ത്തിരുന്നു.

തുടര്‍ന്നാണ് മന്ത്രി താഴത്തങ്ങാടി പള്ളിയില്‍ എത്തി ഇമാമിനെ സന്ദര്‍ശിച്ചത്. തങ്ങള്‍ക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശംസുദ്ദീന്‍ മന്നാനി പറഞ്ഞു.

ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം അടഞ്ഞ അധ്യായമാണെന്നും ബിഷപ്പിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്നുമായിരുന്നു പാല ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് ഏറെ വിവാദമായിരുന്നു.

Related Articles