Current Date

Search
Close this search box.
Search
Close this search box.

അയോധ്യ: മോദി ഭൂമിപൂജയില്‍ പങ്കെടുക്കുന്നത് സത്യപ്രതിജ്ഞ ലംഘനമെന്ന് ഉവൈസി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് AIMIM നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി രംഗത്ത്. ഭൂമി പൂജയില്‍ പങ്കെടുക്കുന്നത് ഭരണഘടനയോടും സത്യപ്രതിജ്ഞയോടുമുള്ള ലംഘനമാണെന്നും ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണ് മതേതരത്വമെന്നും അദ്ദേഹം വിമര്‍ശിച്ചു. 400 വര്‍ഷത്തിലേറെക്കാലം ബാബരി മസ്ജിദ് അയോധ്യയില്‍ നിലനിന്നത് ഞങ്ങള്‍ക്ക് മറക്കാനാകില്ല. 1992ല്‍ ക്രിമിനല്‍ സംഘം അത് തകര്‍ക്കുകയായിരുന്നുവെന്നും ഉവൈസി ട്വിറ്ററില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

ബാബരി മസ്ജിദ് ഒരു പള്ളിയാണെന്നും അത് എല്ലായിപ്പോഴും അങ്ങിനെ തന്നെ നിലകൊള്ളുമെന്നുമാണ് എന്റെ വിശ്വാസം. ഞങ്ങളുടെ മസ്ജിദ് പൊളിച്ചുമാറ്റിയതാണെന്ന് ഞങ്ങള്‍ പുതിയ തലമുറയോട് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഔട്ട്‌ലുക്ക് മാസികക്കു നല്‍കിയ അഭിമുഖത്തില്‍ ഉവൈസി പറഞ്ഞു.

Related Articles