Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം നിരോധന നിയമം എടുത്തുകളഞ്ഞ് യു.എസ്

വാഷിങ്ടണ്‍: മതത്തെ അടിസ്ഥാനമാക്കി യാത്രവിലക്ക് ഏര്‍പ്പെടുത്തുന്നതിന് യു.എസ് പ്രസിഡന്റുമാര്‍ക്കുള്ള അധികാരം നിയന്ത്രിച്ച് യു.എസ് പ്രതിനിധിസഭ ബുധനാഴ്ച ബില്‍ പാസാക്കി. പുരോഗമനപരമായ ഈ നീക്കത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. അനൗദ്യോഗികമായി ‘വിലക്കില്ലാ നിയമം’ (NO BAN Act) എന്നറിയപ്പെടുന്ന നിയമം മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദമായ മുസ്‌ലിം നിരോധന നിയമത്തെ തുടര്‍ന്നാണ്. വിവിധ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമമാണ് പ്രതിനിധി സഭ റദ്ദാക്കിയിരിക്കുന്നത്.

നിയമമാകുന്നതിന് യു.എസ് സെനറ്റില്‍ പാസാകേണ്ട ബില്ലിന് 218-208 വോട്ടാണ് പ്രിതനിധിസഭയില്‍ ലഭിച്ചത്. ജനുവരി 20ന് ജോ ബൈഡന്‍ അധികാരത്തേലിറയ ആദ്യ ദിനം ട്രംപിന്റെ യാത്ര നിരോധന നിയമം റദ്ദാക്കിയിരുന്നു.

Related Articles