Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ എംബസിയില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ച് യു.എസ്

ബഗ്ദാദ്: ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥനായിരുന്ന ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബഗ്ദാദിലെ എംബസിയില്‍ നിന്ന് ജീവനക്കാരെ പിന്‍വലിച്ച് യു.എസ്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികം അനുസ്മരിക്കുന്നതുവരെ ജീവനക്കാരെ പിന്‍വലിക്കുന്നത് തുടരും. ബഗ്ദാദിലെ വിമാനത്താവളത്തിന് പുറത്ത് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.

ഇറാഖിലെ യു.എസ് എംബസിക്കുനേരെ ഇറാന്‍ സായുധ വിഭാഗങ്ങളുടെ ഭാഗത്തുനിന്ന് ബോംബ് സ്‌ഫോടനവും, തുടര്‍ച്ചയായ റോക്കറ്റാക്രമണവും തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാരെ പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് യു.എസ് ചെറിയ രീതിയില്‍ ജീവനക്കാരെ പിന്‍വലിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ഇറാഖ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാഖിലെ അമേരിക്കന്‍ സൈന്യത്തെ 3000ത്തില്‍നിന്ന് അടുത്ത ജനുവരിയില്‍ 2500ലേക്ക് പരിമിതപ്പെടുത്തുമെന്ന് കഴിഞ്ഞ മാസം യു.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

Related Articles