Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന്റെ സുരക്ഷ പ്രധാനം; ലോകകപ്പിന് വിജയം ആശംസിച്ച് യു.എസ്

വാഷിങ്ടണ്‍: ഖത്തറും യു.എസും തമ്മിലുള്ള പ്രതിരോധ പങ്കാളത്തത്തിന്റെ ശക്തി ഊന്നിപറഞ്ഞ് യു.എസ് പ്രതിരോധ സെക്രട്ടറി ലൂയിഡ് ഓസ്റ്റീന്‍. ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്വിയ്യയുമായി ഫോണില്‍ സംസാരിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ലൂയിഡ് ഓസ്റ്റിന്‍ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധം ചര്‍ച്ച ചെയ്തു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ഖത്തര്‍ നല്‍കുന്ന പിന്തുണക്കും, യു.എസിന് അല്‍ഉദൈദ് വ്യോമതാവളത്തില്‍ നല്‍കിയ ആതിഥേയത്വത്തിനും ലൂയിഡ് ഓസ്റ്റിന്‍ അല്‍അത്വിയ്യക്ക് നന്ദി അറിയിച്ചതായി പെന്റഗണ്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനത്തിനും സ്ഥിരതക്കും വേണ്ടി ഖത്തറുമായി സുരക്ഷാ സഹകരണം തുടരാനുള്ള തന്റെ രാജ്യത്തിന്റെ താല്‍പര്യം ഓസ്റ്റിന്‍ അറിയിച്ചു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാഷ്ട്രത്തിന് അദ്ദേഹം വിജയം ആശംസിക്കുകയും ചെയ്തു.

ലോകകപ്പിന് വേദിയാകുന്ന ഖത്തര്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ രാഷ്ട്രങ്ങളുമായി ഖത്തര്‍ സുരക്ഷാ സഹകരണ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന മത്സരങ്ങളുടെ സുരക്ഷക്ക് 3000ത്തിലധികം കലാപ പൊലീസ് ഉദ്യോഗസ്ഥരെ അയക്കുമെന്ന് തുര്‍ക്കി അറിയിച്ചിട്ടുണ്ട്. അുതപോലെ, പാക്കിസ്ഥാന്‍, മൊറോക്കോ, ഫ്രാന്‍സ്, യു.കെ, യു.എസ് തുടങ്ങിയ രാഷ്ട്രങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയില്‍ സഹകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരം വീക്ഷിക്കാന്‍ 1.2 ദശലക്ഷത്തിലധികം ആരാധകര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles