Current Date

Search
Close this search box.
Search
Close this search box.

കുര്‍ദുകളെ ആക്രമിച്ചാല്‍ സാമ്പത്തികമായി തുര്‍ക്കിയെ തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍:സിറിയയില്‍ തുര്‍ക്കി കുര്‍ദുകളെ ആക്രമിക്കുകയാണെങ്കില്‍ സാമ്പത്തികമായി തുര്‍ക്കിയെ നശിപ്പിക്കുമെന്ന് ട്രംപിന്റെ ഭീഷണി. സിറിയയില്‍ യു.എസ് പിന്തുണയുള്ള ഖുര്‍ദ് സൈന്യത്തിനെതിരെ തുര്‍ക്കിയുടെ ആക്രമണം തുടരുകയാണെങ്കില്‍ സാമ്പത്തികമായി നേരിടുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.

സിറിയന്‍ വിഷയത്തില്‍ തുര്‍ക്കിയും യു.എസും തമ്മില്‍ നേരത്തെ തന്നെ കൊമ്പുകോര്‍ക്കല്‍ ആരംഭിച്ചിരുന്നു. സിറിയയില്‍ നിന്നും യു.എസ് സേന ഉടന്‍ പിന്മാറുമെന്ന് കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സൈന്യത്തിന്റെ പിന്മാറ്റം സാവധാനമായപ്പോള്‍ തുര്‍ക്കി ഇടപെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാഗ്വാദങ്ങള്‍ വീണ്ടും ആരംഭിച്ചത്. ഐ.എസിനെ നേരിടാന്‍ എന്ന പേരിലാണ് യു.എസ് നസൈന്യം സിറിയയില്‍ കുര്‍ദ് സൈന്യത്തിന് പിന്തുണ നല്‍കുന്നത്.

Related Articles