Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യു.എസ്

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും കൂടുതല്‍ സൈനിക തിരിച്ചടികളില്‍ ഏര്‍പ്പെടാതെ സംയമനം പാലിക്കണമെന്ന് യു.എസും ലോകരാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. രണ്ട് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ പ്രത്യാക്രമണങ്ങളില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ഭീകര ക്യാംപ് ആക്രമിച്ചതിനു ശേഷം തിരിച്ചടിക്കുമെന്ന പാകിസ്താന്റെ പ്രസ്താവനക്കു പിന്നാലെയാണ് പോംപിയോ ഇരു രാഷ്ട്രങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇന്ത്യയിലെയും പാകിസ്താനിലെയും വിദേശകാര്യ മന്ത്രിമാരുമായി പോംപിയോ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

യു.എസിനു പുറമെ ബ്രിട്ടന്‍,ആസ്‌ത്രേലിയ,ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

 

Related Articles