Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയിലെ യു.എസ് സാന്നിധ്യം: ചരിത്രത്തിലെ വലിയ തെറ്റെന്ന് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലേക്ക് യു.എസ് സേനയെ വിന്യസിച്ചത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ജൊനാഥന്‍ സ്വാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

യു.എസിലെ മുന്‍ ഭരണാധികാരികളുടെ പശ്ചിമേഷ്യയിലേക്കുള്ള പ്രാതിനിധ്യത്തെ എതിര്‍ത്ത ട്രംപ് കോവിഡ് പകര്‍ച്ചവ്യാധി തടയുന്നതില്‍ തന്റെ ഭരണകൂടം വിജയിച്ചിട്ടുണ്ടെന്നും അവകാശവാദമുന്നയിച്ചു. ്അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. ട്രംപ് അധികാരത്തിലേറിയ ഉടനെ അഫ്ഗാനിലെ സൈനികസാന്നിധ്യം 8000 ആയും പിന്നീട് 4000 ആയിട്ടും കുറക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 19 വര്‍ഷമായി യു.എസ് അവിടെയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

Related Articles