Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ നിന്നും യു.എസ് സൈന്യം ഇറാഖിലേക്ക്

ബാഗ്ദാദ്: യു.എസ് പ്രതിരോധ സെക്രട്ടറിയും പെന്റഗണ്‍ മേധാവിയുമായ മാര്‍ക് എസ്‌പെര്‍ ബുധനാഴ്ച ഇറാഖ് സന്ദര്‍ശിക്കും. സിറിയയില്‍ നിന്നും സൈന്യം പിന്മാറുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം യു.എസ് സൈന്യം ഇറാഖിലേക്ക് കടന്നിരുന്നു. ഇറാഖിനെ ഐ.എസിന്റെ പിടിയില്‍ നിന്ന് പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും യു.എസ് സൈന്യത്തെ സിറിയയില്‍ നിന്നും ഇറാഖിലേക്ക് വിന്യസിപ്പിക്കുമെന്നും മാര്‍ക് എസ്പര്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നും പിന്മാറിയ യു.എസ് സൈന്യം എത്രകാലം ഇറാഖില്‍ തുടരുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇറാഖ് പ്രതിരോധ മന്ത്രിയുമായും പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായും ഈ വിഷയത്തില്‍ എസ്പര്‍ കൂടിക്കാഴ്ചയ നടത്തും.

Related Articles