Current Date

Search
Close this search box.
Search
Close this search box.

ഐ.എസിനെ പൂര്‍ണമായും തുരത്തും വരെ സിറിയയില്‍ തുടരും: പോംപിയോ

വാഷിങ്ടണ്‍: സിറിയയില്‍ നിന്നും യു.എസ് സൈന്യം പിന്മാറുന്നുവെന്ന വാര്‍ത്തകള്‍ പുറത്തവരുന്നതിനിടെ സൈന്യം സിറിയയില്‍ തന്നെ തുടരുമെന്ന പ്രഖ്യാപനവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി. ഐ.എസ് ഭീകരരെ മേഖലയില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കും വരെ യു.എസ് സൈന്യം സിറിയയില്‍ തന്നെ തുടരുമെന്നാണ് കഴിഞ്ഞ ദിവസം സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞത്. ഇത് ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള മറ്റൊരു വിയോജിപ്പിന്റെ സൂചനയാണെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് യു.എസ് സൈന്യം ഉടന്‍ സിറിയയില്‍ നിന്നും പിന്മാറുമെന്ന പ്രഖ്യാപനം നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സിറിയന്‍ യുദ്ധത്തില്‍ യു.എസിനുള്ള പങ്ക് നിര്‍ണായകമാണ്.

അതേസമയം ട്രംപിന്റെ പ്രഖ്യാപനം അടവുനയത്തിന്റെ ഭാഗമാണെന്നാണ് കഴിഞ്ഞ ദിവസം പോംപിയോ പറഞ്ഞത്. സിറിയയില്‍ നിന്നും സൈനികരെ പിന്‍വലിക്കും എന്നത് ശരി തന്നെയാണ് എന്നാല്‍ ഐ,.എസിനെ തുരത്തുന്നത് വരെ അവിടെ തുടരുമെന്നാണ് പോംപിയോ പറഞ്ഞത്.

Related Articles