Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് 18 ആക്രമണ ഹെലികോപ്റ്റര്‍ നല്‍കി യു.എസ്

വാഷിങ്ടണ്‍: ഇസ്രായേലിന് അത്യാധുനിക സംവിധാനമുള്ള 18 ആക്രമണ ഹെലികോപ്റ്റര്‍ നല്‍കാനുള്ള കരാര്‍ അംഗീകരിച്ച് യു.എസ്. 3.4 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. 18 CH 53K എന്ന കോഡുള്ള ഉയര്‍ന്ന ഭാരം വഹിക്കാന്‍ കഴിയുന്ന ഹെലികോപ്റ്ററുകളാണ് വിതരണം ചെയ്യുക. യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റാണ് കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്.

യന്ത്രങ്ങള്‍, നാവിഗേഷന്‍ സംവിധാനം, ആയുധങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, സാങ്കേതിക പിന്തുണ എന്നിവയെല്ലാം അമേരിക്ക ഇതിന്റെ കൂടെ നല്‍കുന്നുണ്ട്. ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരം ഹെലികോപ്റ്ററുകള്‍ വാങ്ങുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എസ് അറിയിച്ചിരുന്നു.

ബുധനാഴ്ച, യു എസ് പ്രതിനിധിസഭ അതിന്റെ 2022 സാമ്പത്തിക വര്‍ഷത്തെ വിദേശ ഇടപെടല്‍, അനുബന്ധ പദ്ധതികള്‍ എന്നിവക്ക് വിനിയോഗിക്കുന്ന ഫണ്ട് പാസാക്കിയിരുന്നു.

 

Related Articles