Current Date

Search
Close this search box.
Search
Close this search box.

ഹൂതി ആക്രമണം: യു.എ.ഇക്ക് യുദ്ധക്കപ്പലും യുദ്ധവിമാനവും നല്‍കി യു.എസ്

അബൂദബി: ഹൂതികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ രൂക്ഷമായി തുടരുമ്പോള്‍ യു.എ.ഇക്ക് സൈനിക സഹായവുമായി അമേരിക്ക. അത്യാധുനിക യുദ്ധക്കപ്പലും യുദ്ധ വിമാനങ്ങളും മിസൈല്‍ നശീകരണ സംവിധാനങ്ങളുമാണ് അമേരിക്ക യു.എ.ഇക്ക് നല്‍കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അബുദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ് യു.എസ് ആണ് ഇക്കാര്യമറിയിച്ചത്.

ഹൂതി വിമതര്‍ അടുത്തിടെ ഗള്‍ഫ് രാജ്യത്തിന് നേരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഗള്‍ഫ് രാജ്യത്തിനെതിരായ ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണത്തിന് ശേഷമാണ് നടപടി. കഴിഞ്ഞ ഒരു മാസത്തിനിടെ യു.എ.ഇക്ക് നേരെ മൂന്ന് ഡ്രോണ്‍ ആക്രമണങ്ങളാണ് യെമനിലെ ഹൂതി വിമത സൈന്യം നടത്തിയത്.

അതില്‍ ഒന്ന് യു.എസ് സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന ഒരു വ്യോമതാവളത്തെ ലക്ഷ്യമാക്കിയിട്ടായിരുന്നു. ഇതില്‍ രണ്ട് ആക്രമണശ്രമങ്ങള്‍ യു.എ.ഇ സൈന്യം തകര്‍ത്തിരുന്നു. ഹൂതികളുടെ ആക്രമണങ്ങള്‍ തടയാന്‍ യു.എ.ഇ.യെ സഹായിക്കാന്‍ യു.എസ് സൈന്യവും ഇടപെട്ടിരുന്നുവെന്നും യു.എസ്, എമിറാത്തി ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

Related Articles