Current Date

Search
Close this search box.
Search
Close this search box.

എരിതീയില്‍ എണ്ണയൊഴിക്കാന്‍ യു.എസ്: പശ്ചിമേഷ്യയിലേക്ക് 1000 സൈനികരെ കൂടി അയച്ചു

വാഷിങ്ടണ്‍: പശ്ചിമേഷ്യയുടെ മണ്ണ് നാല് ഭാഗത്തു നിന്നും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് ഇളക്കി വിട്ട യു.എസ് വീണ്ടും എരിതീയില്‍ എണ്ണയൊഴിക്കുന്നു. പശ്ചിമേഷ്യയിലേക്ക് ആയിരം സൈനികരെ കൂടി അയച്ചാണ് യു.എസ് സംഘര്‍ഷ സാധ്യത കത്തിച്ചു നിര്‍ത്തുന്നത്.

ആണവകരാറില്‍ നിന്ന് പിന്മാറുന്നതിന് കഴിഞ്ഞ ദിവസം ഇറാന്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെ ഒമാന്‍ കടലിടുക്കില്‍ ആക്രമണം നടന്ന ടാങ്കറുകളുടെ കൂടുതല്‍ ഫോട്ടോസ് പെന്റഗണ്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയച്ചത്.

ഇറാനില്‍ നിന്നുള്ള ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ സൈനിക ട്രൂപ്പിനെ മധ്യേഷ്യയില്‍ വിന്യസിക്കുന്നു എന്നാണ് യു.എസ് പ്രതിരോധ ആക്റ്റിങ് സെക്രട്ടറി പാട്രിക് ഷനഹന്‍ അറിയിച്ചത്.

ലോകത്തിലെ എണ്ണ വിതരണത്തിനുള്ള സുപ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞ ദിവസം എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യു.എസും അമേരിക്കയാണെന്ന് ഇറാനും പരസ്പരം ആരോപിച്ചിരുന്നു. ഇതിനിടയിലാണ് യു.എസിന്റെ പുതിയ സൈനിക നീക്കം.

Related Articles