വാഷിങ്ടൺ: ലബനാനിലെ എഫ്.പി.എം (Free Patriotic Movement) പാർട്ടി നേതാവ് ജിബ്രാൻ ബാസിലിനെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലബനാൻ പ്രസിഡന്റ് മിഷാൽ ഔൻ സ്ഥാപിച്ച പാർട്ടിയാണ് എഫ്.പി.എം. ഈ പാർട്ടി ലബനാൻ ശീഈ വിഭാഗമായ ഹുസ്ബുല്ലയുടെ സഖ്യകക്ഷിയുമാണ്.
സഖ്യക്ഷിയായ ഹിസ്ബുല്ലയെ ജിബ്രാൻ ബാസിൽ സഹായിച്ചുവെന്നതിന്റെ പേരിൽ ട്രംപ് ഭരണകൂടം വെള്ളിയാഴ്ച ഉപരോധം ഏർപ്പെടുത്തുമെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ട്രഷറി ഡിപ്പാർട്ടുമെന്റും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും തീരുമാനത്തിന് അംഗീകാരം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.