Current Date

Search
Close this search box.
Search
Close this search box.

ഗോലന്‍: ഇസ്രായേലിന് അനുകൂല നിലപാടുമായി വീണ്ടും ട്രംപ്

ദമസ്‌കസ്: സിറിയയിലെ ഗോലന്‍ കുന്നുകളില്‍ ഇസ്രായേല്‍ അധിനിവേശം നടത്തി കൈയടക്കിയ നടപടിയില്‍ പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഗോലന്‍ കുന്നുകളിലെ ഇസ്രായേലിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചത്.

ഇതോടെ സിറിയയിലും പശ്ചിമേഷ്യയിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനത്തിനാണ് ട്രംപ് തിരികൊളുത്തിയത്. അടുത്തയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് വ്യാഴാഴ്ച ട്രംപ് ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തിയത്.

52 വര്‍ഷങ്ങള്‍ക്കു ശേഷം ഗോലന്‍ കുന്നുകളിലെ ഇസ്രായേല്‍ പരമാധികാരത്തെ യു.എസ് പൂര്‍ണമായും പിന്തുണക്കുകയാണെന്നും ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പ്രധാനപ്പെട്ടതും നയതന്ത്രവും സുരക്ഷയുമായി ബന്ധപ്പെട്ട് വളരെ പ്രാധാന്യമുള്ള വിഷയമാണിതെന്നും ട്രംപ് പറഞ്ഞു. മറ്റു വിശംദാംശങ്ങള്‍ ഒന്നും നല്‍കാതെയാണ് ട്രംപ് ട്വിറ്ററിലൂടെ പ്രസ്താവനയിറക്കിയത്.

Related Articles