Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാനിസ്ഥാന് 55 മില്യണ്‍ ഡോളറിന്റെ സഹായവുമായി യു.എസ്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാന് 55 മില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം നല്‍കുമെന്ന് യു.എസ്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് യു.എസ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഭൂകമ്പത്തില്‍ 1100 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ നഷ്ടമാവുകയും ചെയ്തു. കുടില്‍, പാചകത്തിനായുള്ള പാത്രങ്ങള്‍, വെള്ളം സൂക്ഷിക്കുന്നതിനുള്ള പാത്രങ്ങള്‍, സോളാര്‍ വിളക്കുകള്‍, വസ്ത്രങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ പ്രധാന ദുരിതാശ്വാസ വസ്തുക്കളാണ് യു.എസ് അഫ്ഗാനിസ്ഥാന് ലഭ്യമാക്കുന്നത്.

പ്രകൃതി ദുരന്തം ഏറ്റവും മോശമായി ബാധിച്ചവരിലേക്ക് അടിയന്തരമായി യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് മുഖേന 55 മില്യണ്‍ ഡോളര്‍ അധിക മാനുഷിക സഹായം യു.എസ് നല്‍കുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles