Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലേക്കുള്ള സഹായത്തിന് യു.എസ് നിബന്ധനകള്‍ വെക്കും: റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഈജിപ്തിലേക്ക് യു.എസ് നല്‍കുന്ന സഹായങ്ങള്‍ക്ക് ചില നിബന്ധനകള്‍ വെക്കുമെന്ന് യു.എസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ വര്‍ഷം 130 മില്യണ്‍ ഡോളര്‍ സഹായം യു.എസ് തടഞ്ഞുവെക്കുമെന്നും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി മനുഷ്യാവകാശ സംഘടനകളുടെയും മറ്റും എതിരെയുള്ള നടപടികള്‍ അവസാനിച്ചാലേ വിട്ടയക്കൂവെന്നുമാണ് മുന്നറിയിപ്പ്.

ഈ സഹായത്തിന് പകരമായി 16 അമേരിക്കന്‍ തടവുകാരെ മോചിപ്പിക്കണമെന്നും യു.എസ് ഈജിപ്തിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച വിവിധ യു.എസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആഹ്വാനങ്ങള്‍ക്കിടയിലാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ തീരുമാനം. പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണനിര്‍വ്വഹണത്തിലെ നയമാണ് മനുഷ്യാവകാശത്തെ നയിക്കുന്ന വിദേശനയം ഉണ്ടാകുമെന്നത്. ഈ വാഗ്ദാനം നിറവേറ്റുന്നതാണ് പുതിയ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles