Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ സിറിയയില്‍ യു.എസ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നു

ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ട യു.എസ് കിഴക്കന്‍ സിറിയയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ എണ്ണപ്പാടങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് പ്രതിരോധ വിഭാഗമായ പെന്റഗണിന്റെ പ്രസ്താവന ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്നും മേഖലയുടെ സംരക്ഷിക്കാന്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സുമായി(എസ്.ഡി.എഫ്) സുരക്ഷ ശക്തമാക്കുന്നതെന്നാണ് പെന്റഗണ്‍ അറിയിച്ചത്.

ഐ.എസിന്റെയും മേഖലയിലെ മറ്റു അസ്ഥിരപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെയും പോരാടാനും കിഴക്കന്‍ സിറിയയെ മോചിപ്പിക്കാനും എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കാനും തങ്ങള്‍ക്ക് ബാധ്യതയുണ്ട്- പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ ഇക്കാര്യം ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു.

Related Articles