Current Date

Search
Close this search box.
Search
Close this search box.

ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കി യു.എസ് കോടതി; രാജ്യത്തിന് ദുഃഖകരമായ ദിനമെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് അനുവാദം നല്‍കിയിരുന്ന റോ വേഴ്‌സസ് വേഡ് വിധി റദ്ദാക്കി യു.എസ് സുപ്രീം കോടതി. രാജ്യത്ത് അഞ്ച് പതിറ്റാണ്ടോളം ഗര്‍ഭച്ഛിദ്രത്തിന് അനുവാദം നല്‍കിയിരുന്ന ചരിത്രപരമായ വിധിയാണ് യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള ന്യായാധിപസമിതി റദ്ദാക്കിയിരിക്കുന്നത്. രാജ്യത്തിന് ദുഃഖകരമായ ദിനമാണെന്ന് പരമോന്നത കോടതി വിധിയില്‍ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടന വകവെച്ചുനല്‍കുന്നില്ലെന്ന് മിസിസിപ്പി കേസില്‍ കോടതി വെള്ളിയാഴ്ച വിധിക്കുകയായിരുന്നു.

ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അധികാരം ജനങ്ങള്‍ക്കും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും തിരികെ നല്‍കുന്നുവെന്ന് വിധിയില്‍ പറയുന്നു. ഇത് രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇനി മുതല്‍ രാജ്യത്ത് ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ ലഭ്യമാവുകയില്ലെന്നതിനെ പ്രത്യുല്‍പാദന അവകാശ വക്താക്കള്‍ സ്വാഗതം ചെയ്തു.

1973ലെ വിധി റദ്ദാക്കിയതിനാല്‍ ഇരുപതിലധികം യു.എസ് സ്റ്റേറ്റുകള്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രത്യുല്‍പാദന അവകാശ വിഭാഗമായ ഗുട്ട്മാഷര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles