Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി വധം: യു.എസ് മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഖഷോഗി വധത്തില്‍ യു.എസ് മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അമേരിക്കയുടെ നിശ്ബ്ദത എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഈ കൊലപാതകത്തിലും അതിക്രമത്തിലും എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കെല്ലാം വ്യക്തമാകേണ്ടതുണ്ട്. ഖഷോഗിയുടെ കൊലപാതകം സാധാരണ കൊലപാതകം പോലെയുള്ളതല്ല- തുര്‍ക്കിയിലെ ടി.ആര്‍.ടി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ നല്‍കിയ റെക്കോഡുകള്‍ പരിശോധിച്ച ശേഷവും അവര്‍ നിലപാടെടുക്കുന്നില്ല. 22 ആളുകള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കൊലപാതകം. എന്തുകൊണ്ടാണ് 22 പേരെ സൗദി അറസ്റ്റു ചെയ്തതെന്നു അദ്ദേഹം ചോദിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് യു.എന്നിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയതായും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles