Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ ഭീഷണി: ഇറാഖിലെ കോണ്‍സുലേറ്റ് അടക്കുന്നതായി യു.എസ്

ബസ്‌റ: ഇറാഖിലെ ബസ്‌റ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങളുടെ കോണ്‍സുലേറ്റ് അടച്ചുപൂട്ടുന്നതായി യു.എസ് അറിയിച്ചു. ഇറാന്റെ ഭീഷണിയെത്തുടര്‍ന്നാണ് കോണ്‍സുലേറ്റ് അടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓഫിസില്‍ നിന്നും തങ്ങളുടെ ഉദ്യോഗസ്ഥരെ യു.എസ് തിരിച്ചു വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിന് നേരെ ഇറാന്റെയും ഇറാനെ പിന്തുണക്കുന്ന ശക്തികളുടെയും ഭീഷണിയും റോക്കറ്റാക്രമണവും വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് കോണ്‍സുലേറ്റ് അടക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

തങ്ങളുടെ നയതന്ത്ര സൗകര്യങ്ങള്‍ക്കും പൗരന്മാര്‍ക്കും നേരെയുള്ള എല്ലാ അക്രമണത്തിനും ഉത്തരവാദി ഇറാന്‍ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യു.എസും ഇറാനും തമ്മിലുള്ള ബന്ധം മൂര്‍ഛിച്ച വേളയിലാണ് ഈ പ്രഖ്യാപനം. ഇറാനു മേല്‍ നേരത്തെ യു.എസ് സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നുണ്ട്.

ബസ്‌റയിലെ യു.എസ് കോണ്‍സുലേറ്റിന് സമീപം കഴിഞ്ഞ ദിവസം റോക്കറ്റാക്രമണമുണ്ടായിരുന്നു. എന്നാല്‍ കോണ്‍സുലേറ്റിനെ ബാധിച്ചില്ലെന്നും ബസ്‌റ വിമാനത്താവളത്തിനു സമീപമാണ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നതെന്നുമാണ് മൈക് പോംപിയോ അറിയിച്ചത്.

 

Related Articles