Current Date

Search
Close this search box.
Search
Close this search box.

യെമനിലെ യു.എസിന്റെ ഇടപെടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെനറ്റില്‍ പ്രമേയം

വാഷിങ്ടണ്‍: യെമനില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക ഇടപെടല്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് യു.എസ് സെനറ്റംഗങ്ങള്‍ പ്രമേയം പാസാക്കി. വ്യാഴാഴ്ചയാണ് യെമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എസ് സെനറ്റര്‍മാര്‍ പാസാക്കിയത്. 41നെതിരെ 56 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

സൗദിയുടെയും യു.എ.ഇയുടെയും നേതൃത്വത്തില്‍ യെമന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന സഖ്യവും ഹൂതി വിമതരും തമ്മിലാണ് യെമനില്‍ വര്‍ഷങ്ങളായി യുദ്ധം നടക്കുന്നത്. സൗദി സഖ്യത്തിന് ആയുധങ്ങളും പിന്തുണയും നല്‍കി അമേരിക്കയും യുദ്ധ മുന്നണിയുടെ ഭാഗമാണ്. യു.എസ് കോണ്‍ഗ്രസില്‍ ഈ വിഷയത്തില്‍ ട്രംപിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തുണ്ട്.

ഖഷോഗിയുടെ വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നും സെനറ്റ് പ്രമേയം പാസാക്കി. അതേസമയം, യു.എന്നിന്റെ മധ്യസ്ഥതയില്‍ നടന്ന യെമന്‍ സമാധാന ചര്‍ച്ച വിജയിച്ചതായും ഇരുവിഭാഗവും വെടിനിര്‍ത്തല്‍ അംഗീകരിച്ചതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു.

Related Articles