Current Date

Search
Close this search box.
Search
Close this search box.

14,000 സൈനികരെ കൂടി യു.എസ് പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: 14,000ല്‍ അധികം സൈനികരെ യു.എസ് വീണ്ടും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് അയക്കുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം തുടക്കം മുതല്‍ മധ്യേഷ്യയിലേക്ക് ഡസന്‍ കണക്കിന് കപ്പലുകളില്‍ സൈന്യത്തെ അയച്ചിരുന്നു. നേരത്തെ മേഖലയില്‍ വിന്യസിച്ച സൈനികര്‍ക്ക് പുറമേയാണിത്. അതേസമയം, പെന്റഗണ്‍ റിപ്പോര്‍ട്ട് നിഷേധിച്ചു.

എണ്ണക്കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണപരമ്പരകളുടെയും സൗദിക്ക് നേരെ നടക്കുന്ന മിസൈല്‍ ആക്രമണങ്ങളും സൗദി എണ്ണ പ്ലാന്റുകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളും മിന്‍നിര്‍ത്തിയാണ് യു.എസിന്‍െ നടപടി. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നും ഇറാനെ നേരിടാനാണിതെന്നും യു.എസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണണങ്ങള്‍ ഇറാന്‍ നിഷേധിച്ചിരുന്നു. ഇറാനും യു.എസും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയാണ് ഇരുവരും കൊമ്പുകോര്‍ക്കാന്‍ പലപ്പോഴും ഇടയാക്കുന്നത്.

Related Articles