Current Date

Search
Close this search box.
Search
Close this search box.

യെമനിലെ സൗദി ഇടപെടല്‍ നിര്‍ത്താനാവശ്യപ്പെട്ട് യു.എസ് സെനറ്റില്‍ പ്രമേയം

വാഷിങ്ടണ്‍: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ യെമനില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനാവശ്യപ്പെട്ട് യു.എസ് സെനറ്റില്‍ പ്രമേയം പാസാക്കി. യെമനില്‍ സൗദിക്ക് യു.എസ് നല്‍കുന്ന പിന്തുണ നിര്‍ത്തലാക്കണമെന്നാണ് പ്രധാനമായും പ്രമേയത്തില്‍ സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.

സൗദിക്കെതിരെ ശക്തമായ നയനിലപാടുകള്‍ സ്വീകരിക്കാന്‍ പ്രസിഡന്റ് ട്രംപ് തയാറാകണമെന്നും പ്രമേയത്തില്‍ പറയുന്നു. യെമന്‍ യുദ്ധം മാനുഷികമായും നയതന്ത്രപരമായും ഒരു ദുരന്തമാണെന്ന് സെനറ്റംഗം ബെര്‍നി സാന്‍ഡേര്‍സ് പറഞ്ഞു. നാലു മാസത്തിനിടെ സെനറ്റില്‍ ഇത് രണ്ടാം തവണയാണ് യെമന്‍ യുദ്ധ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കുന്നത്.

Related Articles