Current Date

Search
Close this search box.
Search
Close this search box.

സൗദിക്ക് ആയുധം നല്‍കുന്നതിനെതിരെ യു.എസ് സെനറ്റില്‍ ബില്‍

റിയാദ്: സൗദി അറേബ്യയുമായി ആയുധ വിപണനം നടത്തുന്നതിനെ എതിര്‍ത്ത് അമേരിക്കന്‍ സെനറ്റില്‍ ബില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റ് അംഗങ്ങളും ഒരു പോലെയാണ് സൗദിക്കെതിരെ നിയമനിര്‍മാണം പാസാക്കിയത്. ജമാല്‍ ഖഷോഗിയുടെ കൊലപാതകവും യെമന്‍ ആഭ്യന്തര യുദ്ധവും മുന്‍ നിര്‍ത്തിയാണ് സൗദിയുമായുള്ള ഇടപാട് അവസാനിപ്പിക്കാന്‍ യു.എസ് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നത്. ബില്‍ പാസായാല്‍ നിലവില്‍ സൗദിയിലേക്ക് യു.എസ് കയറ്റുമതി ചെയ്യുന്ന ആയുധ വില്‍പ്പന അവസാനിപ്പിക്കാനും യെമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം ചെയ്യുന്ന സൗദിക്കുള്ള വിമാനങ്ങള്‍ നല്‍കുന്നതും അമേരിക്ക അവസാനിപ്പിക്കും.

യെമന്റെ അയല്‍പ്രദേശത്തുള്ള ഷിയ മുസ്ലിംകള്‍ ഇറാന്റെ ഏജന്റുമാരാണെന്നാണ് അമേരിക്കയിലെ രാഷ്ട്രീയക്കാരുടെ വിലയിരുത്തല്‍ അതിനാല്‍ തന്നെ യെമനിലേക്ക് നല്‍കുന്ന മുഴുവന്‍ സഹായങ്ങളും തടയാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണിത്.

യെമന്‍ യുദ്ധത്തില്‍ യു.എസ് കോണ്‍ഗ്രസ് നിരന്തരമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മൂന്ന് റിപ്പബ്ലിക്കന്‍സും മൂന്ന് ഡെമോക്രാറ്റ് സെനറ്റംഗങ്ങളുമാണ് ബില്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്.

Related Articles