Current Date

Search
Close this search box.
Search
Close this search box.

തെറ്റായ വിവരം നല്‍കുന്ന ഇറാന്‍ വെബ്‌സൈറ്റുകള്‍ കണ്ടെത്തിയതായി യു.എസ്

വാഷിങ്ടണ്‍: തെറ്റായ വിവരം നല്‍കുന്ന 30ലധികം വെബ്‌സൈറ്റുകള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റും കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും കണ്ടെത്തിയതായി യു.എസ്. കണ്ടെത്തിയ വെബ്‌സൈറ്റുകളില്‍ പലതും ഇറാനുമായി ബന്ധമുള്ളതാണെന്ന് യു.എസ് വൃത്തങ്ങള്‍ റോയിറ്റേഴ്‌സിനെയും അസോസിയേറ്റഡ് പ്രസ്സ് വാര്‍ത്താ ഏജന്‍സിയെയും ചൊവ്വാഴ്ച അറിയിച്ചു.

സ്റ്റേറ്റ് മീഡിയയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രസ്സ് ടി.വി, യമനിലെ ഹൂഥികള്‍ നടത്തുന്ന അല്‍മസീറ സാറ്റലൈറ്റ് ന്യൂസ് ചാനല്‍, ഇറാന്‍ സ്റ്റേറ്റ് ടി.വിയുടെ അറിബി ഭാഷയിലുള്ള അല്‍ആലം തുടങ്ങിയ സൈറ്റുകള്‍ അതില്‍ ഉള്‍പ്പെടുന്നു.

സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് യു.എസ് ഭരണകൂടം ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെഡറല്‍ ബ്യൂറോ ഇന്‍വെസ്റ്റിഗേഷന്‍, എക്‌സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസ്, യു.എസ് ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് സെക്യൂരിറ്റി വകുപ്പുകളുടെ നിയമ നിര്‍വഹണ നടപടിയുടെ ഭാഗമായി വെബ്‌സൈറ്റുകള്‍ കണ്ടെത്തിയതായി നോട്ടീസില്‍ പറയുന്നു.

Related Articles