Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കുടിയേറ്റ പദ്ധതിയെ ശക്തമായി എതിര്‍ത്ത് യു.എസ്

വാഷിങ്ടണ്‍: വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റ വിപുലീകരണ പദ്ധതിയെ എതിര്‍ത്ത് ബൈഡന്‍ ഭരണകൂടം. ദ്വിരാഷ്ട്ര പരിഹാര സാധ്യതക്ക് തുരങ്കംവെക്കുന്നതാണ് പദ്ധതിയെന്ന് ഇസ്രായേലിന്റെ സഖ്യകക്ഷിയായ യു.എസ് വിമര്‍ശിച്ചു. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന ഈയിടെെ  ഇസ്രായേല്‍ പ്രഖ്യാപനത്തോട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പ്രതികരിക്കുകയായിരുന്നു.

ആയിരക്കണക്കിന് കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയുമായി ഇസ്രായേല്‍ സര്‍ക്കാര്‍ നാളെ മുന്നോട്ടുപോകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുവെന്ന് നൈഡ് പ്രൈസ് പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles