Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപരോധമേര്‍പ്പെടുത്തി യു.എസ്

ദമാസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള എട്ട് ജയിലുകള്‍ക്കും, മേഖല കൈകാര്യം ചെയ്യുന്ന അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ബുധനാഴ്ച വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതിന്റെ പേരിലാണ് യു.എസ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്.

അതോടൊപ്പം, സിവിലിയന്മാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ വടക്കന്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘമായ അഹ്‌റാര്‍ അല്‍ ശറഖിയ്യക്കും, രണ്ട് നേതാക്കള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സിറിയന്‍ ജനതക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം വ്യക്തമാക്കുകയും, അക്രമം പ്രവര്‍ത്തിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര സാമ്പത്തിക സംവിധാനം ഉപയോഗപ്പെടുത്തുന്നത് നിഷേധിക്കുകയും ചെയ്യുന്നതിന് പ്രോത്സാഹനം നല്‍കുന്നതാണ് ഇന്നത്ത തീരുമാനം. അക്രമികളെ പരിഗണിക്കാതെ സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഗണിക്കുന്ന യു.എസിന്റെ ശക്തമായ പ്രതിബദ്ധതയാണ് ഈ നടപടി കാണിക്കുന്നതെന്ന് ഫോറിന്‍ അസറ്റ്‌സ് കന്‍ട്രോള്‍ ഓഫീസ് ഡയറക്ടര്‍ ആന്‍ഡ്രി ഗാക്കി പറഞ്ഞു.

Related Articles