Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം: ഇറാനിലെ ക്യാന്‍സര്‍ രോഗികള്‍ കൊല്ലപ്പെടാന്‍ ഇടയാകുന്നു

തെഹ്‌റാന്‍: ഇറാനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം രാജ്യത്തെ ക്യാന്‍സര്‍ രോഗികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. തെഹ്‌റാന്‍ മെഡിക്കല്‍ സയന്‍സ് സര്‍വകലാശാലയിലെ ഫാര്‍മക്കോളജി പ്രൊഫസര്‍മാരെ ഉദ്ധരിച്ച് പ്രസ് ടി.വിയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ആരോഗ്യ മേഖലയെയും ബാധിച്ചതോടെ അര്‍ബുദ രോഗികള്‍ക്കുള്ള മരുന്നിന് ക്ഷാമം വരുന്നുവെന്നും ഇതുമൂലം നിരവധി രോഗികള്‍ മരിക്കുന്നുവെന്നുമാണ് ഡോ. അബ്ബാസ് സാദിഹ് പറയുന്നത്. ഇറാനുമേല്‍ യു.എസ് ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം അവശ്യമരുന്നുകളുടെ വിപണനത്തെ ബാധിക്കില്ലെന്നാണ് അമേരിക്കയുടെ അവകാശവാദമെങ്കിലും അവശ്യമരുന്നുകളും മറ്റു മാനുഷിക സഹായങ്ങളും ഇറാനിലേക്കെത്തുന്നില്ല.

ബാങ്കിങ് ഉപരോധം വാസ്തവത്തില്‍ ഇറക്കുമതി വില വര്‍ധനക്കിടയായി,രാജ്യത്തേക്കുള്ള വിതരണ ശൃംഖലകള്‍ തടയുക,മരുന്നിന് കടുത്ത ക്ഷാമം സൃഷ്ടിക്കുക എന്നിവയെല്ലാം ഉപരോധം ലക്ഷ്യമിടുന്നതായും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ 26 മില്യണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളായിരുന്നു യു.എസില്‍ നിന്നും ഇറാനിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. അതിപ്പോള്‍ 8.6 മില്യണ്‍ ഡോളര്‍ ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles